നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ജീവിക്കുക. പ്രാര്‍ത്ഥിക്കുക. സ്‌നേഹിക്കുക

യേശുവിലുള്ള ശക്തമായി വിശ്വാസത്തിനുടമകളായ മാതാപിതാക്കളുടെ സ്വാധീനത്താല്‍ ഓട്ടക്കാരനായ ജെസ്സി ഓവന്‍സ് ധൈര്യശാലിയായ ഒരു വിശ്വാസ മനുഷ്യനായി ജീവിച്ചു. 1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സിന്റെ സമയത്ത്, യുഎസ് ടീമിലെ ചുരുക്കം ആഫ്രിക്കന്‍-അമേരിക്കന്‍ കളിക്കാരില്‍ ഒരുവനായിരുന്നു ഓവന്‍സ്, പക നിറഞ്ഞ നാസികളുടെയും അവരുടെ നേതാവായ ഹിറ്റ്‌ലറുടെയും സാന്നിധ്യത്തില്‍ നാലു സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി. ജര്‍മ്മന്‍കാരനായ സഹ കായികതാരം ലുസ് ലോംഗുമായി അദ്ദേഹം ചങ്ങാത്തത്തിലാകുകയും ചെയ്തു.

നാസി പ്രചാരണത്തിന്റെ നടുവില്‍ തന്റെ വിശ്വാസം ജീവിച്ചു കാണിക്കുന്ന ഓവന്‍സിന്റെ ലളിതമായ പ്രവൃത്തികള്‍ ലൂസിന്റെ ജീവിതത്തെ സ്വാധീനിച്ചു. പിന്നീട് ലുസ് ഓവന്‍സിനെഴുതി, 'ബെര്‍ലിനില്‍വെച്ച് ഞാന്‍ നിന്നോട് ആദ്യമായി സംസാരിച്ച ആ സമയത്ത്, നീ തറയില്‍ മുട്ടുകുത്തി നിന്ന സമയത്ത്, നീ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു....ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്നു ഞാന്‍ ചിന്തിക്കുന്നു.'

'തീയതിനെ വെറുത്തു' 'സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു' (റോമര്‍ 12:9-10) ജീവിക്കണം എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പനയ്ക്ക് വിശ്വാസികള്‍ക്ക് എങ്ങനെ ഉത്തരം നല്‍കാന്‍ കഴിയും എന്ന് ഓവന്‍സ് പ്രദര്‍ശിപ്പിച്ചു. തനിക്കു ചുറ്റും കാണുന്ന തിന്മയോട് വെറുപ്പോടെ പ്രതികരിക്കാന്‍ അവനു കഴിയുമായിരുന്നു എങ്കിലും ഓവന്‍സ് വിശ്വാസത്താല്‍ ജീവിക്കുന്നതു തിരഞ്ഞെടുക്കുകയും ഒരു മനുഷ്യനോട് സ്‌നേഹത്തോടെ ഇടപെടുകയും ചെയ്തു. അയാള്‍ പിന്നീട് അവന്റെ സ്‌നേഹിതനാകുകയും ക്രമേണ ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു.

'പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുന്ന' (വാ. 13) ദൈവജനം എന്ന നിലയില്‍, 'തമ്മില്‍ ഐകമത്യമുള്ളവരായി' (വാ. 16) ജീവിക്കുവാന്‍ അവന്‍ നമ്മെ ശക്തീകരിക്കുന്നു.

നാം പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ജീവിച്ചു കാണിക്കുവാനും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാവരെയും സ്‌നേഹിക്കുവാനും സമര്‍പ്പിതരാകാന്‍ നമുക്കു കഴിയും. നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍, മതിലുകളെ തകര്‍ക്കുവാനും നമ്മുടെ അയല്‍ക്കാരുമായി സമാധാനത്തിന്റെ പാലങ്ങള്‍ പണിയുവാനും അവന്‍ നമ്മെ സഹായിക്കും.

ദൈവത്തിന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുക

സഭാ ഓഡിറ്റോറിയം സംഗീത മുഖരിതമാകെ, വര്‍ണ്ണാന്ധതയുള്ള കലാകാരന്‍ ലാന്‍സ് ബ്രൗണ്‍ സ്‌റ്റേജിലേക്കു വന്നു. സദസ്സിനു പുറംതിരിഞ്ഞ് ഒരു വലിയ വെള്ള ക്യാന്‍വാസിനു മുമ്പില്‍ നിന്നുകൊണ്ട് തന്റെ ബ്രഷ് കറുത്ത പെയിന്റില്‍ മുക്കി. ചില വരകള്‍കൊണ്ട് ഒരു ക്രൂശ് പൂര്‍ത്തിയാക്കി.തന്റെ കരവും ബ്രഷും വീണ്ടും വീണ്ടും പ്രയോഗിച്ച് യേശുവിന്റെ ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ചിത്രീകരിച്ചു. വലിയ ക്യാന്‍വാസില്‍ കറുത്ത ചായം കൊണ്ട് തലങ്ങും വിലങ്ങും വരയ്ക്കുകയും നീലയും വെള്ളയും ഉപയോഗിച്ച് രൂപരഹിത പശ്ചാത്തലം മെനയുകയും ചെയ്ത് ആറു മിനിട്ടുകൊണ്ട് ചിത്രം പൂര്‍ത്തിയാക്കി. അദ്ദേഹം ക്യാന്‍വാസ് പൊക്കിയെടുത്ത് തലതിരിച്ച് ഒരു മറഞ്ഞിരുന്ന ചിത്രം കാണിച്ചു-കരുണാര്‍ദ്രമായ ഒരു മുഖം - യേശു.

ഒരു സഭാ ആരാധനയില്‍ അതിവേഗം പെയിന്റു ചെയ്യാന്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വിമുഖനായിരുന്നുവെന്ന് ബ്രൗണ്‍ പറഞ്ഞു. എങ്കിലും ഇപ്പോഴദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് പെയിന്റു ചെയ്തും യേശുക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞും ആളുകളെ ആരാധനയിലേക്കു നയിക്കുന്നു.

ദൈവം തന്റെ ജനത്തിനു പകര്‍ന്നുകൊടുത്ത വിവിധങ്ങളായ വരങ്ങളുടെ മൂല്യവും ഉദ്ദേശ്യവും പൗലൊസ് ഊന്നിപ്പറയുന്നു. തന്റെ കുടുംബത്തിലെ ഓരോ അംഗവും കര്‍ത്താവിനെ മഹത്വപ്പെടുത്താനും സ്‌നേഹത്തില്‍ മറ്റുള്ളവരെ പണിയുവാനും ആയി സജ്ജരാക്കപ്പെട്ടിരിക്കുന്നു (റോമര്‍ 12:3-5). ഉത്സാഹത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവരെ സേവിച്ചുകൊണ്ട് അവരെ വളര്‍ത്തുവാനും യേശുവിലേക്കു നയിക്കുവാനും നമ്മുടെ വരങ്ങളെ മനസ്സിലാക്കി ഉപയോഗിക്കുവാന്‍ പൗലൊസ് ആഹ്വാനം ചെയ്യുന്നു (വാ. 6-8).

പിന്നണിയില്‍നിന്നുകൊണ്ടോ അല്ലെങ്കില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടോ പൂര്‍ണ്ണ ഹൃദയത്തോടെ ശുശ്രൂഷ ചെയ്യുന്നതിനായി ദൈവം നമ്മിലോരോരുത്തര്‍ക്കും ആത്മീയ വരങ്ങളും താലന്തുകളും പ്രാപ്തികളും അനുഭവ പരിചയവും നല്‍കിയിട്ടുണ്ട്. നാം അവന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുമ്പോള്‍ സുവിശേഷം വ്യാപിപ്പിക്കുവാനും മറ്റു വിശ്വാസികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കുവാനും അവന്‍ നമ്മുടെ അതുല്യതയെ ഉപയോഗിക്കും.

അവനാരാണ്?

ഞങ്ങളുടെ ഹണിമൂണിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ ലഗേജ് ചെക്ക് ഇന്‍ ചെയ്യുവാന്‍ കാത്തു നിന്നു. ഞാന്‍ അദ്ദേഹത്തെ നോക്കി അല്പമകലെ നില്‍ക്കുന്ന ഒരു മനുഷ്യനെ കാണിച്ചുകൊടുത്തു.

'അദ്ദേഹമാരാണ്?' എന്റെ ഭര്‍ത്താവ് ചോദിച്ചു.

ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനെക്കുറിച്ചു ഞാന്‍ പറയുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ സമീപം ചെന്ന് ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാനപേക്ഷിക്കയും ചെയ്തു.
ഇരുപത്തിനാലു വര്‍ഷത്തിന് ശേഷവും, ഒരു സിനിമാ താരത്തെ കണ്ട ദിവസത്തെക്കുറിച്ചുള്ള കഥ ഇന്നും ഞാന്‍ ആവേശത്തോടെ പങ്കുവയ്ക്കുന്നു.

ഒരു പ്രശസ്ത നടനെ തിരിച്ചറിയുന്നത് ഒരു…

മരുഭൂമിയില്‍ പൂത്തുലയുക

മൊജാവ് മരുഭൂമിയില്‍ എല്ലാ മരുഭൂമികളിലും കാണപ്പെടുന്ന മണല്‍ക്കുന്നുകളും വരണ്ട ഗര്‍ത്തങ്ങളും പെട്ടിക്കുന്നുകളും പര്‍വ്വതങ്ങളും കാണാവുന്നതാണ്. എന്നാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായ എഡ്മണ്ട് ജയ്ഗര്‍, ഓരോ ഇടവിട്ടുള്ള ചില വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സമൃദ്ധമായ മഴ നിമിത്തം, മരുഭൂമിയുടെ ഓരോ അടി മണലും അല്ലെങ്കില്‍ പാറ മണലും അക്ഷരാര്‍ത്ഥത്തില്‍ 'പുഷ്പങ്ങളുടെ പുതപ്പുകൊണ്ട് മൂടപ്പെടും' എന്നു നിരീക്ഷിച്ചു. എങ്കിലും മൊജാവ് വന്യപുഷ്പ പ്രദര്‍ശനം വാര്‍ഷിക പ്രതിഭാസമല്ല. ഉണങ്ങിയ ഭൂമി പേമാരി കൊണ്ട് കുതിര്‍ക്കപ്പെടുകയും സൂര്യനാല്‍ ചുടുപിടിക്കപ്പെടുകയും ചെയ്തു ശരിയായ സമയമാകുമ്പോള്‍ മരുഭൂമി ബഹുവര്‍ണ്ണ പുഷ്പങ്ങള്‍കൊണ്ട് മൂടപ്പെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

വരണ്ട ഭൂപ്രദേശത്തും ദൈവം ജീവന്‍ ഉല്പാദിപ്പിക്കുന്ന ഈ ചിത്രം, യെശയ്യാ പ്രവാചകന്റെ വചനങ്ങളാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. സകല രാജ്യങ്ങളുടെമേലും ദൈവിക ന്യായവിധിയുടെ ദൂത് പ്രഖ്യാപിച്ചനന്തരം പ്രത്യാശയുടെ പ്രോത്സാഹജനകമായ ഒരു ദര്‍ശനം അവന്‍ പങ്കുവെച്ചു (യെശയ്യാവ് 35). ദൈവം സകലത്തെയും നേരെയാക്കുന്ന ഭാവികാലത്തെ വിവരിച്ചുകൊണ്ട്, പ്രവാചകന്‍ പറഞ്ഞു, 'മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍ പുഷ്പം പോലെ പൂക്കും' (വാ. 1). ദൈവത്തിന്റെ രക്ഷിതജനം അവന്റെ രാജ്യത്തില്‍ 'ഉല്ലാസഘോഷത്തോടെ വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും' (വാ. 10) എന്നവന്‍ പ്രഖ്യാപിക്കുന്നു.

നമ്മുടെ നിത്യമായ ഭാവി ദൈവിക വാഗ്ദത്തങ്ങളാല്‍ ഉറപ്പാക്കപ്പെട്ടിരിക്കയാല്‍, ജീവിതത്തിന്റെ വരള്‍ച്ചയുടെയും പേമാരിയുടെയും കാലഘട്ടങ്ങളില്‍ നമുക്കവനില്‍ ആശ്രയിക്കാന്‍ കഴിയും. അവന്റെ സ്‌നേഹത്തില്‍ ആഴമായി വേരൂന്നി നമുക്ക് വളരാനും അവന്റെ സാദൃശ്യത്തിലേക്കു പൂത്തുലയുവാനും കഴിയും; തക്കസമയത്ത് യേശു മടങ്ങിവരികയും എല്ലാ കാര്യങ്ങളും ശരിയാക്കുകയും ചെയ്യും.

ഭയരഹിത സ്‌നേഹം

വര്‍ഷങ്ങളോളം എന്റെ ഹൃദയത്തെ സംരക്ഷിക്കുവാന്‍ ഭയത്തിന്റെ കവചം ഞാന്‍ ധരിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതും ദൈവത്തെ അനുസരിക്കുന്നതും ഒഴിവാക്കുന്നതിനുള്ള ഒരു ഒഴികഴിവായി അതു മാറി. എങ്കിലും നഷ്ടഭയവും ഹൃദയവേദനയും തിരസ്‌കരണവും, ദൈവമായും മറ്റുള്ളവരുമായും സ്‌നേഹമസൃണ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിന്നെന്നെ തടഞ്ഞു. ഭയം എന്നെ അരക്ഷിതയും ഉത്കണ്ഠാകുലയും അസുയാലുവുമായ ഒരു ഭാര്യയും അമിത സംരക്ഷണം കൊടുക്കുന്നവളും ആകുലചിത്തയുമായ മാതാവും ആക്കി മാറ്റി. എന്നിരുന്നാലും ദൈവം എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവനോടും മറ്റുള്ളവരോടും ബന്ധപ്പെടുന്ന…

സ്‌നേഹം നിര്‍ത്തുകയില്ല

എനിക്ക് പത്തൊന്‍പതു വയസ്സ് കഴിഞ്ഞപ്പോള്‍, ഒരു പേജറോ സെല്‍ഫോണോ സ്വന്തമാക്കുന്നതിനു മുമ്പ്, ഞാന്‍ മമ്മിയുടെ അടുക്കല്‍ നിന്ന് എഴുന്നൂറിലധികം മൈലുകള്‍ അകലേക്ക് പോയി. ഒരു പ്രഭാതത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി നേരത്തെയിറങ്ങിയ ഞാന്‍ ഞങ്ങളുടെ പതിവു ഫോണ്‍ വിളി മറന്നു പോയി. ആ രാത്രി വൈകി, രണ്ടു പോലീസുകാര്‍ എന്റെ വാതില്‍ക്കല്‍ വന്നു. മമ്മിയുമായുള്ള സംഭാഷണം ഒരിക്കല്‍പോലും ഞാന്‍ ഒഴിവാക്കിയിട്ടില്ലാതിരുന്നതിനാല്‍ മമ്മി വല്ലാതെ വ്യാകുലപ്പെട്ടു. ആവര്‍ത്തിച്ച് വിളിച്ചിട്ട്, ബിസിയാണെന്ന സിഗ്‌നല്‍ ലഭിച്ചപ്പോള്‍ അധികാരികളെ വിളിച്ച് എന്നെ അന്വേഷിക്കുവാന്‍ നിര്‍ബന്ധിച്ചു. പോലീസുകാരിലൊരാള്‍ എന്റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, 'സ്‌നേഹം നിന്നെ അന്വേഷിക്കുന്നത് നിര്‍ത്തുകയില്ല എന്നറിയുന്നത് ഒരനുഗ്രഹമാണ്.'

മമ്മിയെ വിളിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴാണ് റിസീവര്‍ ഞാന്‍ അറിയാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു എന്നറിയുന്നത്. ഞാന്‍ ക്ഷമാപണം നടത്തിക്കഴിഞ്ഞ് മമ്മി പറഞ്ഞു, 'നിന്നെ കാണാനില്ല എന്നു ഞാന്‍ പറഞ്ഞ കുടുംബാംഗങ്ങളോടും സ്‌നേഹിതരോടും ഈ സന്തോഷവാര്‍ത്ത ഞാന്‍ പറയട്ടെ' എന്ന്. ഫോണ്‍ വെച്ചശേഷം മമ്മിയുടെ പ്രവൃത്തി അല്പം കടന്നുപോയില്ലേ എന്നു ഞാന്‍ ചിന്തിച്ചു, എങ്കിലും ഇത്രയധികം സ്‌നേഹിക്കപ്പെടുന്നു എന്നറിയുന്നത് നല്ലതായിരുന്നു.

സ്‌നേഹം ആകുന്ന ദൈവത്തിന്റെ ഒരു മനോഹര ചിത്രം തിരുവെഴുത്ത് വരച്ചു കാണിക്കുന്നുണ്ട്. തന്നില്‍ നിന്നും അകന്ന്, അലയുന്ന മക്കളെ മടികൂടാതെ മാടിവിളിക്കുന്ന ചിത്രമാണത്. ഒരു ഇടയനെപ്പോലെ, നഷ്ടപ്പെട്ട ഓരോ ആടിനെയും അവന്‍ കരുതുകയും അന്വേഷിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ഓരോ പ്രിയ പൈതലിന്റെയും വിലമതിക്കാനാവാത്ത മൂല്യം ഉറപ്പിക്കുന്നു (ലൂക്കൊസ് 15:1-7).

നമ്മെ തേടുന്നത് സ്‌നേഹം ഒരിക്കലും നിര്‍ത്തുന്നില്ല. നാം അവങ്കലേക്കു മടങ്ങിച്ചെല്ലും വരെ അവന്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. സ്‌നേഹം - ദൈവം - അവരെയും അന്വേഷിക്കുന്നത് ഒരിക്കലും നിര്‍ത്തുന്നില്ല എന്ന് മറ്റുള്ളവരും അറിയേണ്ടതിന് അവര്‍ക്ക് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.

സൃഷ്ടിപരത ആഘോഷിക്കുക

കാലിഫോര്‍ണിയയിലെ ബാജായ്ക്കടുത്ത് സമുദ്രത്തില്‍ നാലായിരം അടി താഴ്ചയില്‍, അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു ജെല്ലിഫിഷ് ജലപ്രവാഹത്തിനനുസരിച്ച് തുള്ളിക്കളിച്ചു. ഇരുണ്ടിരുന്ന ജലത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ശരീരം നീലയുടെയും പര്‍പ്പിളിന്റെയും പിങ്കിന്റെയും ഇരുട്ടത്തു തിളങ്ങുന്ന നിറങ്ങളില്‍ ജ്വലിച്ചു. അതിന്റെ ചാരുതയാര്‍ന്ന സ്പര്‍ശനികള്‍ സുന്ദരമായി ചലിപ്പിച്ചുകൊണ്ട് മണിയുടെ ആകൃതിയിലുള്ള ശിരസ്സ് ചുരുങ്ങുകയും വികസിക്കുകയും ചെയ്തു. നാഷണല്‍ ജ്യോഗ്രഫിക് വീഡിയോയില്‍ ഹാലിട്രെഫെസ് മാസി എന്ന ഈ ജെല്ലിഫിഷിനെക്കുറിച്ചുള്ള വിസ്മയകരമായ ചിത്രീകരണം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഈ സുന്ദരമായ പശപോലെയുള്ള ജീവിക്ക് എങ്ങനെ ഈ പ്രത്യേക രൂപകല്പന ദൈവം തിരഞ്ഞെടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. ഒക്ടോബര്‍ 2017 വരെ ശാസ്ത്രജ്ഞന്മാര്‍ തിരിച്ചറിഞ്ഞ മറ്റ് 2000 ഇനത്തില്‍പെട്ട ജെല്ലി ഫിഷുകളെയും അവന്‍ രൂപപ്പെടുത്തിയതാണ്.

ദൈവത്തെ സ്രഷ്ടാവായി നാം അംഗീകരിക്കുന്നുവെങ്കിലും, ബൈബിളിന്റെ ഒന്നാം അദ്ധ്യായത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന അടിസ്ഥാനപരമായ സത്യം യഥാര്‍ത്ഥമായി മനസ്സിലാക്കുന്നതിനായി നാം സമയം കണ്ടെത്തുന്നുണ്ടോ? തന്റെ വചനത്തിന്റെ ശക്തിയാല്‍ താന്‍ രൂപം കൊടുത്ത സൃഷ്ടിപരമായി വൈവിധ്യമുള്ള ലോകത്തിലേക്ക് നമ്മുടെ അത്ഭുതവാനായ ദൈവം വെളിച്ചവും ജീവനും കൊണ്ടുവന്നു. ''വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും'' അവന്‍ രൂപപ്പെടുത്തി (ഉല്പത്തി 1:21). ആദിയില്‍ ദൈവം സൃഷ്ടിച്ച അതിശയകരമായ ജീവജാലങ്ങളുടെ ഒരു ഭാഗം മാത്രമേ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുള്ളു.

ലോകത്തിലെ ഓരോ വ്യക്തിയെയും ദൈവം മനഃപൂര്‍വ്വം മെനഞ്ഞെടുക്കുകയും നാം ആദ്യശ്വാസമെടുക്കുന്നതിന് മുമ്പേ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസത്തിനും ഉദ്ദേശ്യം നല്‍കുകയും ചെയ്തു (സങ്കീര്‍ത്തനം 139:13-16). കര്‍ത്താവിന്റെ സൃഷ്ടിപരതയെ നാം ആഘോഷിക്കുമ്പോള്‍ തന്നേ അവന്റെ മഹത്വത്തിനായി അവനോടു ചേര്‍ന്ന് സങ്കല്പിക്കാനും സൃഷ്ടിക്കാനും അവന്‍ നമ്മെ സഹായിക്കുന്ന അനവധി വഴികളെ ഓര്‍ത്ത് സന്തോഷിക്കുവാനും നമുക്ക് കഴിയും.

ഏറ്റവും ശ്രേഷ്ഠമായ ദാനം

എന്‍റെ സുഹൃത്ത് ബാർബറ, എനിക്ക് അനേക വർഷങ്ങളായി, എണ്ണമറ്റ പ്രോത്സാഹന കാർഡുകളും ചിന്തോദ്ദീപകമായ സമ്മാനങ്ങളും നൽകിയിട്ടുണ്ട്. ഞാൻ യേശുവിനെ എന്‍റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ,  അവൾ എനിക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും മഹത്തായ സമ്മാനം - എന്‍റെ ആദ്യ ബൈബിൾ - നൽകി. അവൾ എന്നോട് ഇങ്ങനെ പറഞ്ഞു, "ദൈവത്തോട് കൂടുതൽ അടുത്തു വളരുവാനും, അനുദിന കൂടിക്കാഴ്ച, വേദവായന, പ്രാർത്ഥന, അവനിലുള്ള ആശ്രയം, അനുസരണം എന്നിവയിലൂടെ ആത്മീക പക്വത  പ്രാപിക്കുവാനും നിങ്ങൾക്കു കഴിയും. ദൈവത്തെ കൂടുതൽ അറിയുന്നതിനായ് ബാർബറ, എന്നെ ക്ഷണിച്ചപ്പോൾ എന്‍റെ ജീവിതത്തിന് മാറ്റം ഉണ്ടായി.

ബാർബറ, അപ്പൊസ്തലനായ ഫിലിപ്പോസിന്‍റെ സ്മരണ, എന്നിൽ ഉരുവാക്കുന്നു. തന്നെ അനുഗമിക്കാൻ യേശു ഫിലിപ്പോസിനെ ക്ഷണിച്ചശേഷം (യോഹന്നാൻ 1:43), അപ്പൊസ്തലൻ ഉടനെ തന്‍റെ സ്നേഹിതനായ നഥനയേലിനോട് യേശുവിനെക്കുറിച്ച്, ഇങ്ങനെ പറഞ്ഞു, "ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവൻ" (വാക്യം 45). നഥനയേൽ സംശയം പ്രകടിപ്പിച്ചപ്പോൾ, ഫിലിപ്പോസിനോട് തർക്കിക്കുകയോ, വിമർശിക്കുകയോ, തന്‍റെ സുഹൃത്തിനെ ഉപേക്ഷിക്കുകയോ ചെയ്തില്ല. പകരം, യേശുവിനെ മുഖാമുഖം കാണുവാൻ അവൻ ക്ഷണിച്ചു. "വന്നു കാണുക," എന്ന് അവൻ പറഞ്ഞു (വാക്യം 46).

നഥനയേൽ യേശുവിനെ "ദൈവപുത്രൻ" എന്നും "യിസ്രായേലിന്‍റെ രാജാവ്" എന്നും പ്രഖ്യാപിച്ചപ്പോൾ (വാക്യം 49), ഫിലിപ്പോസിനുണ്ടായ സന്തോഷം, എനിക്ക് വിഭാവന ചെയ്യുവാൻ കഴിയും. അവർ കാണുമെന്ന് യേശു വാഗ്ദാനം ചെയ്ത "വലിയ കാര്യങ്ങൾ", തന്‍റെ സുഹൃത്തിന് നഷ്ടമാകുകയില്ല എന്നറിയുന്നത്, എത്ര അനുഗ്രഹകരമാണ് (വാക്യങ്ങൾ 50-51).

പരിശുദ്ധാത്മാവാണ്, ദൈവവുമായുള്ള നമ്മുടെ ഉറ്റബന്ധം  തുടങ്ങിവെക്കുന്നത്, തദനന്തരം വിശ്വാസത്തിൽ പ്രതികരിക്കുന്ന എല്ലാവരിലും ജീവിക്കുന്നു. വ്യക്തിപരമായി അവനെ അറിയുന്നതിനും, അവന്‍റെ ആത്മാവിനാലും തിരുവെഴുത്തുകളാലും അവനെ അനുദിനം കണ്ടുമുട്ടുവാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രാപിക്കുന്നതിനും നൽകുന്നതിനുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു ദാനമാണ്, യേശുവിനെ കൂടുതൽ നന്നായി അറിയുവാനുള്ള ഒരു ക്ഷണം.

വിലാപത്തിൽ നിന്ന് ആരാധനയിലേയ്ക്ക്

2013-ൽ കിം സ്തനാർബുദത്തോട് പോരാട്ടം ആരംഭിച്ചു. അവളുടെ ചികിത്സയ്ക്കു ശേഷം നാലു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർ അവൾക്ക് വർദ്ധിച്ചുവരുന്ന ശ്വാസകോശ രോഗമുണ്ടെന്ന് കണ്ടുപിടിക്കുകയും, മൂന്നു മുതൽ അഞ്ചു വർഷം വരെ ആയുസ്സുണ്ടാകുമെന്നും അറിയിച്ചു. ആദ്യവർഷം ദൈവമുമ്പാകെ വികാരങ്ങൾ പ്രകടിപ്പിച്ചപ്പോൾ അവൾ ദുഃഖിക്കുകയും വിതുമ്പി പ്രാർത്ഥിക്കുകയും ചെയ്തു. 2015-ൽ ഞാൻ കിമ്മിനെ കാണുമ്പോൾ, അവൾ തന്‍റെ അവസ്ഥയെ അവന്‍റെ മുമ്പിൽ സമർപ്പിക്കുകയും, സാംക്രമികമായ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുകയും ചെയ്തു. ചില ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെങ്കിലും, ദൈവം അവളുടെ ഹൃദയഭേദകമായ ദുരിതങ്ങളെ, അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും വിധം, ആശാഭരിത-സ്തുതിയുടെ സുന്ദര സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തി.

നമ്മൾ ഭയാനക-സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ പോലും, നമ്മുടെ വിലാപങ്ങളെ നൃത്തങ്ങളാക്കി മാറ്റുവാൻ ദൈവത്തിനു കഴിയും. അവന്‍റെ രോഗശാന്തി എല്ലായ്പ്പോഴും നാം പ്രത്യാശിച്ചതുപോലെയോ പ്രതീക്ഷിച്ചതുപോലെയോ അല്ലെങ്കിലും, ദൈവീക വഴികളിൽ നമുക്ക് പൂർണ്ണവിശ്വാസമുള്ളവർ ആയിരിക്കാം (സങ്കീർത്തനം 30:1-3). നമ്മുടെ പാത എത്ര കണ്ണീർ-കറ വീണതായാലും, അവനെ സ്തുതിക്കാൻ നമുക്ക് അസംഖ്യം കാരണങ്ങളുണ്ട് (വാക്യം 4). നമ്മുടെ ഉറപ്പുള്ള വിശ്വാസം അവൻ സംരക്ഷിക്കുന്നതാകയാൽ, നമുക്ക് ദൈവത്തിൽ സന്തോഷിക്കാം (വാക്യം 5-7). നമുക്ക് അവന്‍റെ കാരുണ്യത്തിനായ് കരഞ്ഞു വിലപിക്കാം, (വാക്യങ്ങൾ 8-10), വിലപിച്ച് ആരാധിക്കുന്ന അനേകരിൽ, അവൻ കൊണ്ടു വന്ന പ്രത്യാശയെ ആഘോഷിക്കാം. ദൈവത്തിനു മാത്രമേ നിരാശയുടെ വിലാപങ്ങളെ, സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ലാത്ത ഊർജ്ജസ്വലമായ സന്തോഷത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ കഴിയുകയുള്ളൂ (വാക്യങ്ങൾ 11-12).

കരുണാസമ്പന്നനായ ദൈവം നമ്മുടെ ദുഃഖത്തിൽ നമ്മെ ആശ്വസിപ്പിക്കുമ്പോൾത്തന്നെ, അവൻ നമ്മെ സമാധാനത്താൽ ആവരണം ചെയ്ത് മറ്റുള്ളവരോടും നമ്മോടും  മനസ്സലിവ് വ്യാപിപ്പിക്കുവാൻ, നമ്മെ ശക്തീകരിക്കുന്നു. നമ്മുടെ സ്നേഹവാനും വിശ്വസ്തവുമായ കർത്താവ് നമ്മുടെ വിലാപത്തെ, ഹൃദയ-ഗഹനമായ ആശ്രയം, സ്തുതി, ആനന്ദ നൃത്തം എന്നിവയിലേയ്ക്കു നയിക്കുന്ന ആരാധനയായ് പരിണമിപ്പിയ്ക്കുന്നു.

സ്നേഹം നമുക്കു പരിവർത്തനം നല്കുന്നു

യേശുവിനെ കണ്ടുമുട്ടിയതിനുമുൻപ്, പലപ്പോഴും എനിക്ക് ആഴത്തിൽ മുറിവേറ്റിട്ടുള്ളതിനാൽ, അധികം വേദന അനുഭവിക്കേണ്ടിവരുമെന്ന ഭീതിയിൽ ഞാൻ, കൂടുതൽ അടുത്തുവരുന്ന ബന്ധങ്ങൾ ഒഴിവാക്കി. അലനെ വിവാഹം കഴിക്കുന്നതുവരെ എന്‍റെ അമ്മയായിരുന്നു, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. ഏഴു വർഷത്തിനു ശേഷം, വിവാഹമോചനത്തിന് അരികിലായിരുന്ന ഞാൻ, ഞങ്ങളുടെ നഴ്സറിപ്രായമായ സേവ്യറിനെ ഒരു പള്ളിയിലേയ്ക്ക് കൂടെ കൊണ്ടുപോയി. ആശ്രയിക്കാൻ ഭയവും എന്നാൽ സഹായം ആവശ്യവുമായിരുന്ന ഞാൻ, പുറത്തേക്കുള്ള വാതിലിന് അരികിലാണ് ഇരുന്നത്.

 കൃതജ്ഞതയോടെ പറയട്ടെ, വിശ്വാസികൾ കടന്നു വന്ന് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, പ്രാർത്ഥനയിലൂടെയും ബൈബിൾ ധ്യാനത്തിലൂടെയും ദൈവവുമായി എങ്ങനെ ഒരു ബന്ധം വളർത്തിയെടുക്കാമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു. കാലാന്തരത്തിൽ ക്രിസ്തുവിന്‍റെയും അവന്‍റെ അനുയായികളുടെയും സ്നേഹം എന്നെ രൂപാന്തരപ്പെടുത്തി.

 ആ പ്രഥമ സഭായോഗം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം അലനോടും, സേവ്യറിനോടും, എന്നോടും സ്നാനമേൽക്കുവാൻ ആവശ്യപ്പെട്ടു. അൽപകാലത്തിനു ശേഷം, ഞങ്ങളുടെ പ്രതിവാര സംഭാഷണങ്ങളിലൊന്നിൽ, എന്‍റെ അമ്മ പറഞ്ഞു, "നിങ്ങൾ വ്യത്യസ്തരാണ്. യേശുവിനെക്കുറിച്ച് എന്നോട് കൂടുതൽ സംസാരിക്കൂ”. ഏതാനും മാസങ്ങൾക്കു ശേഷം അവൾ, ക്രിസ്തുവിനെ തന്‍റെ രക്ഷകനായി സ്വീകരിച്ചു.

 യേശു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു... ക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവരെ സഭയുടെ പീഢകരിൽ, അതീവഭയമുളവാക്കുന്ന വ്യക്തികളിൽ ഒരാളായ ശൌലിനു സമനായുള്ളവരുടെ ജീവിതങ്ങൾ (അ.പ്ര. 9: 1-5). യേശുവിനെക്കുറിച്ച് അധികം പഠിക്കുന്നതിന് മറ്റുള്ളവർ ശൗലിനെ സഹായിച്ചു (വാക്യം 17-19). തന്‍റെ തീക്ഷ്ണമായ പരിവർത്തനം അദ്ദേഹത്തിന്‍റെ ആത്മാധികാര ഉപദേശത്തിന്‍റെ വിശ്വാസ്യതയെ വർദ്ധിപ്പിച്ചു (വാക്യം 20-22).

 യേശുവുമായുള്ള നമ്മുടെ വ്യക്തിപരമായ പ്രഥമ കൂടിക്കാഴ്ച, ഒരു പക്ഷേ ശൗലിന്‍റേതിനു സമാനമായ നാടകീയതകൾ നിറഞ്ഞതത് ആയിരിക്കുകയില്ല. നമ്മുടെ ജീവിത പരിവർത്തനം ദ്രുതമായതോ തീവ്രമായതോ ആയിക്കൊള്ളണമെന്നില്ല. എന്നിരുന്നാലും, ക്രിസ്തുവിന്‍റെ സ്നേഹം കാലക്രമേണ നമ്മെ മാറ്റുന്നതെങ്ങനെയെന്ന് ആളുകൾ ശ്രദ്ധിക്കും വിധം, അവൻ നമുക്കുവേണ്ടി ചെയ്തവ മറ്റുള്ളവരെ അറിയിക്കുവാൻ നമുക്ക് അവസരങ്ങൾ ലഭിക്കും.